യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ അന്തരിച്ചു

0
26

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ ബാവാ ബസേലിയോസ് തോമസ് പ്രഥമൻ ബാവ നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ സഭയെ ഒന്നിപ്പിക്കുന്നതിനും ഒരുമിച്ച് നിർത്തുന്നതിനും അദ്ദേഹം മുഖ്യപങ്കുവഹിച്ചിരുന്നു . 1929 ജൂലൈ 22ന് പുത്തൻകുരിശിലെ വടയമ്പാടി ചെറുവില്ലിൽ കുടുംബത്തിൽ മത്തായിയുടെയും കുഞ്ഞമ്മയുടെയും മകനായാണ് ജനനം.