കുവൈത്ത് സിറ്റി : അവധിക്കാല പ്രമോഷൻ പ്രഖ്യാപിച്ച് കുവൈത്തിലെ ജസീറ എയർവെയ്സ്. യാത്രകളിൽ 2 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് ടിക്കറ്റിന് 90% കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഡിസംബർ 15 വരെയുള്ള യാത്രകൾക്കായി ഒക് ടോബർ 19നുള്ളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്കാണ് ഓഫർ ലഭ്യമാകുന്നത്. അവധിക്കാല യാത്രകൾ ആസൂത്രണം ചെയ്യുന്ന കുടുംബങ്ങൾക്ക് ഇപ്പോൾ ഈ എക്‌സ്‌ക്ലൂസീവ് പ്രമോഷനിലൂടെ സാമ്പത്തിക ലാഭം നേടാം. കുട്ടികൾക്ക് വൈവിധ്യമാർന്ന സംസ്‌കാരങ്ങളും പരിതസ്ഥിതികളും അനുഭവിക്കുന്നതിനുള്ള സവിശേഷമായ അവസരം നൽകിക്കൊണ്ട് കുടുംബങ്ങൾക്ക് ഒരുമിച്ച് അവധിക്കാലം ആസ്വദിക്കാനുള്ള ബഡ്ജറ്റ്-സൗഹൃദ മാർഗം വാഗ്ദാനം ചെയ്യുകയാണ് എയർലൈൻ ലക്ഷ്യമിടുന്നത്.