യാത്രക്കാരുടെ സുരക്ഷ : ഇറാൻ, ഇറാഖ്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെച്ച് ജസീറ എയർവെയ്സ്

0
58

കുവൈത്ത് സിറ്റി: നിലവിലെ പ്രാദേശിക സംഘർഷങ്ങൾ കാരണം ഇറാൻ , ഇറാഖ് , ജോർദാൻ എന്നിവിടങ്ങളിലെ വ്യോമപാത താൽക്കാലികമായി അടച്ചിടുന്നതായി ജസീറ എയർവേസ് പ്രഖ്യാപിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും മുൻഗണനയെന്നും എയർവേസ് അധികൃതർ വ്യക്തമാക്കി. തങ്ങൾ സ്ഥിതിഗതികൾ സജീവമായി നിരീക്ഷിച്ചുവരികയാണെന്നും ചില ഫ്ലൈറ്റുകളുടെ സമയക്രമം പുനഃക്രമീകരിക്കുകയോ കാലതാമസം നേരിടുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും എയർലൈൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ജസീറ എയർവേയ്‌സ് വെബ്‌സൈറ്റ് വഴിയും സോഷ്യൽ മീഡിയ ചാനലുകളിലെ അപ്‌ഡേറ്റുകൾ പിന്തുടരുന്നതിലൂടെയും ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് വിവരങ്ങൾ തുടരാൻ യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാർ തങ്ങളുടെ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുറപ്പെടുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും സ്ഥിരീകരിക്കണമെന്നും ആവശ്യപ്പെട്ടു.