യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

0
53

കുവൈത്ത് സിറ്റി : അവധിക്കാലമായതോടെ യാത്രക്കാർക്ക് മുന്നറിയിപ്പുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം. വ്യ​ക്തി​ഗ​ത വ​സ്‌​തു​ക്ക​ളും പാ​സ്‌​പോ​ർ​ട്ടു​ക​ളും മോ​ഷ​ണം പോ​കു​ന്ന കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വേനൽക്കാലമായതോടെ സ്വദേശികൾ രാജ്യത്തിന്‌ പുറത്തേക്ക് യാത്ര ചെയ്യുന്നുണ്ട്. അതിനാൽ യാത്ര വേളകളിൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം അറിയിച്ചു.