യാത്രാ നിരോധനം, വാടക, പിഴ എന്നിവയുടെ പേയ്‌മെൻ്റുകൾ ഇനി സഹേൽ വഴി

0
76

കുവൈത്ത് : യാത്രാ നിരോധനം, വാടക പേയ്‌മെൻ്റുകൾ, പിഴകൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ സർക്കാർ ഏകീകൃത ആപ്ലിക്കേഷൻ ആയ സഹേൽ വഴി അവതരിപ്പിച്ച് നീതിന്യായ മന്ത്രാലയം. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ സാമ്പത്തിക കുടിശ്ശിക എത്രയും പെട്ടെന്ന് അടച്ചു തീർക്കാൻ കഴിയും. പേമെന്റുകൾ എളുപ്പത്തിൽ പ്രോസസ് ചെയ്യുന്നതിനോടൊപ്പം തന്നെ ഏതെങ്കിലും നിയന്ത്രണങ്ങളോ നിരോധനങ്ങളോ ഉണ്ടെങ്കിൽ അതും ഉടനടി നീക്കം ചെയ്യപ്പെടുന്നു.