യുപിയിലെ മിർസാപൂരിൽ വാഹനാപകടത്തിൽ 10 പേർ മരിച്ചു

0
78

യുപിയിലെ മിർസാപൂരിൽ തൊഴിലാളികളുമായെത്തിയ ട്രാക്ടർ ട്രോളിയിൽ ട്രക്ക് കൂട്ടിയിടിച്ച് പത്ത് പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഭദോഹി ജില്ലയിൽ നിർമാണ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 13 തൊഴിലാളികളുമായി പോയ ട്രാക്ടർ ട്രോളിയിൽ ഡ്രൈവറുടെ നിയന്ത്രണം വിട്ട ട്രക്ക് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് അത്യന്തം വേദനാജനകമാണെന്ന് പ്രസിഡൻ്റ് ദ്രൗപതി മുർമു പറഞ്ഞു. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി ആദിത്യനാഥും അനുശോചനം രേഖപ്പെടുത്തി.