യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

0
33

കുവൈത്ത് സിറ്റി: സാൽമിയയിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവതി മരിച്ചു. ജോർദാൻ സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് വീണുമരിച്ചത്. വീഴ്ചയുടെ ആഘാതത്തിൽ സ്ത്രീയുടെ ശരീരം ചിന്നിച്ചിതറി പോയി.വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. നിലവിൽ പെൺകുട്ടി പരിചാരികയായി പ്രവർത്തിച്ചു വരികയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ മരണം ആത്മഹത്യയാണെന്നാണ് വിവരം.
അതേസമയം, അജ്ഞാതനായ ഒരാൾ വാഹനത്തിൽ അതിക്രമിച്ച് കയറി വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും മോഷ്ടിച്ചുവെന്ന് ആരോപിച്ച് കുവൈറ്റ് സ്വദേശി സൂറഹ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.