യു കെ വൈറസ് ഇന്ത്യയിൽ, സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

0
27

ജനിതക മാറ്റം വന്ന കൊറോണ വൈറസ് ഇന്ത്യയിലുമെത്തി.അതിവേഗ വ്യാപനം നടക്കുന്ന ജനിതക മാറ്റം വന്ന വൈറസിന്റെ സാനിധ്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. യു കെയിൽ നിന്ന് വന്ന ആറ് പേരിലാണ് വൈറസിനെ കണ്ടെത്തിയത്. ബംഗളൂരുവിലെ നിഹാ സിൽ നടത്തിയ പരിശോധനയിൽ മൂന്ന് പേരിലും ഹൈദരാബാദിൽ സിസിഎം ബിയിൽ നടത്തിയ പരിശോധനയിൽ രണ്ട് പേരിലും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഒരാളിലും പുതിയ ഇനം കൊറോണ സ്ഥിരീകരിച്ചു.

ജനിതക മാറ്റം വന്ന കൊറോണ ബാധിച്ചവരെ ഒറ്റയ്ക്കാണ് പാർപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലാണ് ഇവർ ഉള്ളതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

യുകെയിൽ അതിവേഗം പടരുന്ന വൈറസിനെ കണ്ടെത്തിയ വാർത്ത പുറത്ത് വന്നതിനെ തുടർന്ന് പ്രതിരോധ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിച്ചിരുന്നു. ഡിസംബർ 31 വരെ യുകെയിൽ നിന്നും വിമാനങ്ങൾക്ക് വിലക്ക് എർപ്പെടുത്തിയിരുന്നു. യുകെയിൽ നിന്ന് മടങ്ങിയെത്തിയവർക്ക് ആർടി പി സി ആർ പരിശോധനയും നിർബന്ധമാക്കിയിരുന്നു.