യൂത്ത് ഇന്ത്യ ഇസ്ലാമിക ഫെസ്റ്റ് – അബ്ബാസിയ സോൺ ജേതാക്കൾ

0
50

കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ ഷിഫാ അൽ ജസീറയുമായി ചേർന്ന് സംഘടിപ്പിച്ച ഇസ്ലാമിക് ഫെസ്റ്റ് അബ്ബാസിയ ആസ്പൈർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് നടന്നു. ഫെസ്റ്റിൽ അബ്ബാസിയ സോൺ ഒന്നാം സ്ഥാനവും ഫഹാഹീൽ സോൺ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കുവൈറ്റിന്റെ നാനാഭാഗങ്ങളിൽ നിന്നായി സ്ത്രീകളും, പുരുഷന്മാരും കുട്ടികളും അടക്കം 700 ൽ പരം മത്സരാർത്ഥികൾ പങ്കടുത്തു. 10 സ്റ്റേജുകളിലായാണ് മത്സരങ്ങൾ നടന്നത്. ഖുർആൻ പാരായണം, ഹിഫ്ള്, ബാങ്ക് വിളി, പ്രസംഗം, ഗാനം, രചനാ മത്സരങ്ങൾ, സംഘഗാനം, ഒപ്പന, ടാബ്ലോ , കോൽക്കളി തുടങ്ങി വിവിധ മത്സരങ്ങൾ നടക്കുകയുണ്ടായി. സിനിമ പിന്നണി ഗായികയും , യുവ ഗായികയുമായ ദനാ റാസിഖ് മുഖ്യാതിഥിയായി പങ്കെടുത്തു. യൂത്ത് ഇന്ത്യ രക്ഷാധികാരിയും കെ ഐ ജി പ്രസിഡന്റുമായ ശരീഫ് പി ടി ഉത്ഘാടനവും യൂത്ത് ഇന്ത്യ പ്രസിഡണ്ട് സിജിൽ ഖാൻ അധ്യക്ഷതയും വഹിച്ചു. ഷിഫാ അൽ ജസീറ ഓപ്പറേഷണൽ ഹെഡ് അസീം സേട്ട് സുലൈമാൻ പരിപാടിക്ക് ആശംസകൾ നേർന്നു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹഷീബ്, ഇസ്ലാമികക് ഫെസ്റ്റ് ജനറൽ കൺവീനർ മുഹമ്മദ് യാസിർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹ്നാസ്, സൽമാൻ, അഷ്ഫാക്, സിറാജ്,അകീൽ, റമീസ്, മുക്സിത്, ഉസാമ,ജുമാൻ, ജവാദ്,ബാസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.