യൂത്ത് ഇന്ത്യ നീന്തൽ മത്സരം 23ന്; ക്യാപ്റ്റന്മാരെ തിരഞ്ഞെടുത്തു

0
100

കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ നീന്തൽ മത്സരം ഓഗസ്റ്റ് 23ന് നടക്കും. വൈകിട്ട് 4ന് റൗദ ജംഇയ്യത്തുൽ ഇസ്ലാഹിൽ മത്സരങ്ങൾ ആരംഭിക്കുമെന്ന് യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ അറിയിച്ചു. യൂത്ത്, വെറ്ററൻസ് കാറ്റഗറികളിലായി നടക്കുന്ന മത്സരത്തിൽ 25 മീറ്റർ ഫ്രീ സ്റ്റൈൽ, റിലേ, വാട്ടർ പോളോ എന്നീ ഇനങ്ങൾ ഉണ്ടാകും. മത്സരത്തിൻ്റെ ഭാഗമായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സോണൽ ക്യാപ്റ്റന്‍മാരെ തിരഞ്ഞെടുത്തു. അബ്ബാസിയ – ജവാദ് (66697852), സാൽമിയ – ഷുഹൈബ് ,(55695027), ഫഹാഹീൽ -ജംഷീർ (60083766), ഫർവാനിയ- ഷംസീർ (60621036) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നീന്തൽ മത്സരത്തിന് സൗജന്യമായി രജിസ്റ്റർ ചെയ്യുന്നതിന് ക്യാപ്റ്റൻമാരെ നേരിട്ട് ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. കുവൈത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഉണ്ടാകും.