ടോട്ടനത്തിന്റെ സ്വപ്നക്കുതിപ്പിന് ഫൈനലില്‍ വിരാമം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കൈയെത്തും ദൂരത്ത് നഷ്ടപ്പെട്ട കിരീടത്തിന്റെ നിരാശ മായ്ച്ചുകളഞ്ഞുകൊണ്ട് ക്ലോപ്പിന്റെ ചെമ്പട . അതും എതിരില്ലാത്ത രണ്ടു ഗോള്‍ വിജയത്തോടെ.2005ന് ശേഷം ലിവര്‍പൂള്‍ നേടുന്ന ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. ഇതിന് മുമ്പ് 1977, 1978, 1981 സീസണുകളിലാണ് ലിവര്‍പൂള്‍ യൂറോപ്പിലെ ചാമ്പ്യന്‍മാരായത്. യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ലിവർപൂളിന്റെ ആറാം കിരീടമാണിത്.
കളി തുടങ്ങി രണ്ടാം മിനിറ്റിൽ മുഹമ്മദ് സലാ വക ആദ്യ ഗോൾ, കളി തീരാൻ മൂന്നു മിനിറ്റ് ശേഷിക്കെ പകരക്കാരൻ താരം ദിവോക് ഒറിജി വക രണ്ടാം ഗോളും. പൊരുതിക്കളിച്ച ടോട്ടനം ഹോട്സ്പറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു വീഴ്ത്തി ലിവർപൂൾ എഫ്സിക്ക് യുവേഫ ചാംപ്യൻസ് ലീഗ് കിരീടം. കഴിഞ്ഞ വർഷം ചാംപ്യൻസ് ലീഗ് കലാശപ്പോരിൽ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിൽനിന്നേറ്റ തോൽവിയുടെ കയ്പ് യൂർഗൻ ക്ലോപ്പിനും സംഘത്തിനും ഇനി മറക്കാം. ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം അവരിതാ, യൂറോപ്പിന്റെ രാജാക്കൻമാരായിരിക്കുന്നു! യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ലിവർപൂളിന്റെ ആറാം കിരീടമാണിത്. 2005നുശേഷമുള്ള ആദ്യ കിരീടവും.