യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി സർവീസ് നടത്തി; എയർ ഇന്ത്യക്ക് 90 ലക്ഷം പിഴ

ന്യൂഡൽഹി: യോഗ്യതയില്ലാത്ത പൈലറ്റുമാരുമായി കഴിഞ്ഞ മാസം വിമാനം സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്കും അതിന്‍റെ രണ്ട് സീനിയർ എക്സിക്യൂട്ടീവുകൾക്കും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വെള്ളിയാഴ്ച 90 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ, വീഴ്ചയുടെ പേരിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാത്തത്തൂർ, ട്രെയിനിംഗ് ഡയറക്ടർ മനീഷ് വാസവദ എന്നിവർ യഥാക്രമം ആറു ലക്ഷം രൂപയും മൂന്ന് ലക്ഷം രൂപയും പിഴ അടക്കണം. ഇത്തരം സംഭവങ്ങൾ തടയാൻ ജാഗ്രത പാലിക്കാൻ ബന്ധപ്പെട്ട പൈലറ്റിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഡി.ജി.സി.എ പ്രസ്താവനയിൽ പറഞ്ഞു.