കുവൈത്ത് സിറ്റി: വെർച്വൽ സാധ്യതകളും റോബോട്ടിക് സാങ്കേതിക വിദ്യയുമെല്ലാം ചേർന്ന് തികച്ചും വ്യത്യസ്തമായ ഒരു ലോകം സാധ്യമാക്കികൊണ്ടിരിക്കുന്ന ഇക്കാലത്ത്, മൂല്യനിരാസങ്ങൾക്കെതിരായ തിരുത്ത് പുതിയ ഭാവങ്ങളിൽ പുനഃസൃഷ്ടിക്കണമെന്ന് രിസാല സ്റ്റഡി സർക്കിൾ കുവൈത്ത് നാഷനൽ യൂത്ത് കൺവീൻ അഭിപ്രായപ്പെട്ടു. നമ്മളാവണം എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ട് മാസങ്ങളിലായി നടന്നു വരുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി യൂനിറ്റ്, സെക്ടർ, സോൺ കൺവീനിനു ശേഷം കഴിഞ്ഞ ദിവസം നടന്ന കുവൈത്ത് നാഷനൽ യൂത്ത് കൺവീനിൽ നവ നേതൃത്വം നിലവിൽ വന്നു.
ഫർവാനിയ യൂത്ത് സ്ക്വയറിൽ സംഘടിപ്പിച്ച പരിപാടി ചെയർമാൻ ഷിഹാബ് വാരത്തിന്റെ അധ്യക്ഷയിൽ ഐ.സി.എഫ് നാഷനൽ സെക്രട്ടറി എൻജിനീയർ അബു മുഹമ്മദ് ഉദ്ഘാടനം നിർവ്വഹിച്ചു. വിവിധ സെഷനുകൾക്ക് അബ്ദുല്ല വടകര, സിറാജ് മാട്ടിൽ റിയാദ്, കബീർ ചേളാരി സൗദി, ഹബീബ് മാട്ടൂൽ ദുബായ്, എഞ്ചിനീയർ അബൂബക്കർ സിദ്ധീഖ്, ഷിഹാബ് വാണിയന്നൂർ നേതൃത്വം നൽകി.
ചെറുപ്പക്കാരുടെ ഊർജ്ജവും ശേഷിയും ഊറ്റിയെടുത്ത് ലാഭം കൊയ്യുന്ന മാഫിയകൾ സജീവമായ ഈ സാഹചര്യത്തിൽ ഓരോരുത്തരുടെയും ഉള്ളിൽ തന്നെ സജീവമായ തിരുത്തെഴുത്ത് നടക്കണം. നശിപ്പിക്കാനും തകർക്കാനുമല്ല, നിർമ്മിക്കാനും ചേർത്തുപിടിക്കാനുമാകണം യൗവ്വനമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ഭാരവാഹികളായി ചെയർമാൻ : ഹാരിസ് പുറത്തീൽ, ജ.സെക്രട്ടറി : അൻവർ ബലക്കാട്, എക്സിക്യുട്ടീവ് സെക്രട്ടറി: നവാഫ് ചപ്പാരപ്പടവ്, ക്ലസ്റ്റർ സെക്രട്ടറിമാർ: ജസാം കണ്ടുങ്ങൾ, അബുതാഹിർ (ഓർഗനൈസിംഗ്) ഷഹദ് മൂസ, റഫീഖ് റഹ്മാനി (ഫിനാൻസ്) അബ്ദുൾ റഹ്മാൻ, നജീബ് തെക്കെക്കാട് (മീഡിയ) മൂസക്കുട്ടി പാലാണി, നാഫി കുറ്റിച്ചിറ (കലാലയം) അനസ് എടമുട്ടം, നുഫൈജ് പെരിങ്ങത്തൂർ (വിസ്ഡം)