രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
15

കുവൈറ്റ്‌ സിറ്റി : മോർ ബസേലിയോസ് യൂത്ത് അസോസിയേഷനും ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈറ്റ് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാംപ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ആണ് രക്തദാന ക്യാംപ് സംഘടിപ്പിച്ചത്. രാത്രി 8:00 മണി മുതൽ 11:30 മണിവരെ നടന്ന ഈ ക്യാമ്പിൽ നിരവധി രക്ത ദാതാക്കൾ പങ്കെടുത്തു. ദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.ക്യാമ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു സംസാരിച്ച ഇടവക വികാരി Rev. Fr.സ്റ്റീഫൻ നെടുവക്കാട്ട് സമൂഹ സേവനത്തിന്റെ പ്രാധാന്യവും രക്തദാനത്തിന്റെ ആവശ്യകതയും എടുത്തു പറഞ്ഞു . MBYA-യുടെ സെക്രട്ടറി കുര്യാക്കോസ് N Y സ്വാഗതം ആശംസിച്ചു. ഇടവക സെക്രട്ടറി ജിനു എം ബേബി മുഖ്യ പ്രഭാഷണം നടത്തി. MBYA ട്രസ്റ്റി എൽദോസ് P K, ക്യാമ്പ് കോർഡിനേറ്റർമാരായ എമിൽ മാത്യു, സബി മാത്യു എന്നിവരും ബ്ലഡ് ഡോണേഴ്‌സ് കേരള (BDK) കോർഡിനേറ്റർസ് ആയ പ്രവീൺ, രാജൻ തോട്ടത്തിൽ, മനോജ് മാവലിക്കര എന്നിവരും ആശംസകൾ അറിയിച്ച പരിപാടിയിൽ ജനറൽ കൺവീനർ നിമീഷ് കാവാലം രക്തദാതാക്കൾക്കും സന്നദ്ധ പ്രവർത്തകർക്കും ബ്ലഡ് ബാങ്ക് സ്റ്റാഫിനും പരിപാടിയുടെ വിജയത്തിന് വേണ്ടി സഹായം ചെയ്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിനും അടിയന്തരഘട്ടത്തിൽ രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് സഹായം എത്തിക്കുന്നതിനും താഴെ പറയുന്ന നമ്പറുകളിൽ ബി ഡി കെ കുവൈറ്റുമായി ബന്ധപ്പെടാവുന്നതാണ്. 90041663, 96602365,99811972