രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
45

കുവൈത്ത് സിറ്റി : കുവൈത്ത്സിറ്റി മാർത്തോമ യുവജനസഖ്യവും ബി ഡി കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ലോക രക്തദാന ദിനത്തോടനുബന്ധിച്ചായിരുന്നു ക്യാമ്പ് സംഘടിപ്പിച്ചത്.ജൂൺ 7 വെള്ളിയാഴ്ച, ഉച്ചക്ക് 1 മണി മുതൽ വൈകിട്ട് 5 മണി വരെ അദാൻ ആശുപത്രിയ്ക്ക് സമീപമുള്ള കോപ്പറേറ്റീവ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ചു നടന്ന ക്യാമ്പ് KCMTYS പ്രസിഡന്റ്‌ റവ . ഡോ.ഫെനോ എം തോമസ് ഉത്ഘാടനം നിർവഹിച്ചു. റവ . സ്റ്റാൻലി ജോൺ,മനോജ് മാവേലിക്കര, എന്നിവർ ആശംസകൾ അറിയിച്ചു. KCMTYS കൺവീനർ മെൽവിൻ അശോക് സ്വാഗതവും BDK കോർഡിനേറ്റർ നാളിനക്ഷൻ ഒളവറ നന്ദിയും രേഖപ്പെടുത്തി. ലോക രക്തദാനചരണത്തിന്റെ ഭാഗമായി കുവൈറ്റ്‌ ബ്ലഡ്‌ ബാങ്ക് നൽകുന്ന പ്രശംസപത്രം ഇരു സംഘടന പ്രതിനിധികളും ചേർന്ന് ഡോ.അഹ്‌മദ്‌ അബ്ദുൽ ഗഫാറിൽ നിന്ന് ഏറ്റുവാങ്ങി. കുവൈറ്റ്‌ സിറ്റി മാർത്തോമാ യുവജന സഖ്യം കോർഡിനേറ്റർ റോഷൻ കുര്യനുൾപ്പെടെ മറ്റു ഭാരവാഹികളും ജൂനിയർ ബി.ഡി .കെ പ്രതിനിധി വിസ്മയ് മനോജും മറ്റു കോർഡിനേറ്റർസും ക്യാമ്പിന്റെ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി.30 ലേറെ ദാതാക്കൾ രക്ത ദാനത്തിൽ പങ്കാളികളാകുകയും, രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിക്കുകയും ചെയ്തു.സാമൂഹികക്ഷേമ തല്‍പ്പരരായ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ക്ക് രക്തദാന ക്യാമ്പുകളും അനുബന്ധ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കുന്നതിനും അതുപോലെ അടിയന്തിര രക്ത ആവശ്യങ്ങള്‍ക്കും ബി ഡി കെ കുവൈറ്റ്‌ ഘടകത്തിനെ 99811972, 90041663 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.