രജത ജൂബിലി നിറവിൽ ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ: ലോകം ഇനി ദുബായിലേക്ക്

0
52
DSF- 2019

ദുബായ് : ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഉത്സവങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കമായി. രണ്ട് മാസത്തോളം നീണ്ടു നിൽക്കുന്ന ഉത്സവ മാമാങ്കത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കം കുറിച്ചത്. ലോകമെമ്പാടുമുള്ള സന്ദർശകരെത്തുന്നതിനാൽ വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, മാളുകൾ എന്നു വേണ്ട എമിറേറ്റിലെ സുപ്രധാന കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംസ്കാരവും രുചിക്കൂട്ടുകളും സമന്വയിപ്പിച്ചെത്തുന്ന ഷോപ്പിങ് മാമാങ്കം ദുബായിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകർഷണങ്ങളിലൊന്നാണ്. ഇരുപത്തിയഞ്ചാമത് വർഷമായതിനാൽ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കൈനിറയെ സമ്മാനങ്ങളും വൈവിധ്യമാർന്ന പരിപാടികളും ഇത്തവണയുണ്ട്. രണ്ടരക്കിലോ സ്വര്‍ണ്ണം മുതൽ ആഢംബരക്കാറുകൾ വരെ സമ്മാനം നേടാനുള്ള അവസരമുണ്ട്.