രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച്‌ പ്രതിഷേധം.

0
24

ഹോസ്‌റ്റൽ ഫീസ്‌ വർധനയടക്കമുള്ള പരിഷ്‌ക്കാരങ്ങൾക്കെതിരെ ജെഎൻയു വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ രാജ്യതലസ്ഥാനത്തെ ഇളക്കിമറിച്ച്‌ പ്രതിഷേധം. സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കവെ തുടങ്ങിയ സമരം രാത്രി വൈകിയാണ്‌ അവസാനിച്ചത്‌. ചടങ്ങ്‌ നടന്ന എഐസിടിഇ ആഡിറ്റോറിയത്തിന്റെ ഗേറ്റ്‌ വിദ്യാർത്ഥികൾ ഉപരോധിച്ചു. പരിപാടിക്കെത്തിയ മാനവവിഭവശേഷി മന്ത്രി രമേഷ്‌ നിഷാങ്ക്‌ പൊഖ്രിയാൽ ആറ്‌ മണിക്കൂർ ആഡിറ്റോറിയത്തിൽ കുടുങ്ങി. വദ്യാർത്ഥികളുടെ ആവശ്യങ്ങൾ ചർച്ച ചെയ്‌ത്‌ പരിഹരിക്കാമെന്ന്‌ മന്ത്രി ഉറപ്പുനൽകി. രണ്ടാഴ്‌ചയായി സമരം തുടരുന്ന വിദ്യാർത്ഥികളുമായി വൈസ്‌ ചാൻസിലർ എം ജഗദീഷ്‌ കുമാർ ചർച്ചയ്‌ക്ക്‌ തയാറാകണമെന്ന്‌ പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതിന്‌ വി സി തയാറാകാതിരുന്നതോടെ ഒരുദിവസം നീണ്ട പ്രക്ഷോഭമായി സമരം മാറി.