‘രാജ്യത്തിന്റെ ഐക്യത്തിനെതിരായ എന്തും നിരുത്സാഹപ്പെടുത്തണം‌’: പൗരത്വ നിയമത്തിനെതിരെ മമ്മൂട്ടി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആദ്യമായി പ്രതികരിച്ച് മമ്മൂട്ടി. ‘ജാതി, മതം, വിശ്വാസം, മറ്റു പരിഗണനകൾ എന്നിവയ്ക്കതീതമായി ഉയർന്നാൽ മാത്രമെ ഒരു രാജ്യം എന്ന നിലയിൽ നമുക്ക് മുന്നോട്ട് കുതിക്കാനാകു.. രാജ്യത്തിൻ‌റെ ഇത്തരമൊരു ഐക്യമനോഭാവത്തിനെതിരെ എന്തു തന്നെ വന്നാലും അതിനെ നിരുത്സാഹപ്പെടുത്തണം എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇതാദ്യമായാണ് മമ്മൂട്ടി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ ആദ്യമായി പ്രതികരിച്ചത് നടി പാർവതി തിരുവലത്തായിരുന്നു. നട്ടെല്ലിലൂടെ ഭയം അരിച്ചിറങ്ങുന്നു.. ഇത് ഒരിക്കലും അനുവദിക്കരുതെന്നായിരുന്നു നിയമത്തോട് പാര്‍വതി പ്രതികരിച്ചത്. നടി അമലാ പോൾ, യുവതാരങ്ങളായ ദുൽഖർ സല്‍മാൻ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആന്റണി വർഗീസ്, സണ്ണി വെയ്ൻ, കുഞ്ചാക്കോ ബോബൻ എന്നിവരും രംഗത്തെത്തിയിരുന്നു.