രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ വർധന

0
80

കുവൈത്ത് സിറ്റി: രാജ്യത്തെ ഗാർഹിക തൊഴിലാളികളുടെ എണ്ണം 2024 ആദ്യ പാദത്തിൽ 1.1 ശതമാനം വർധിച്ച് 7,89,000 ആയി. വീട്ടുജോലിക്കാരായ സ്ത്രീകളുടെ എണ്ണം 4,23,000 ആണെന്നും പുരുഷന്മാർ 3,66,000 ആണെന്നും സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോയുടെ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച് അൽ-ഷാൽ ഇക്കണോമിക് കൺസൾട്ടന്‍റ്സ് അറിയിച്ചു. ആദ്യ പാദത്തിന്‍റെ അവസാനത്തിൽ വനിതാ ഗാർഹിക തൊഴിലാളികളുടെ പട്ടികയിൽ ഫിലിപ്പീൻസ് ആണ് ഒന്നാം സ്ഥാനത്ത്. കുവൈറ്റും ഫിലിപ്പീൻസും തമ്മിലുള്ള തൊഴിൽ തർക്കം അടുത്തിടെ പരിഹരിച്ചതിന്‍റെ ഫലമായാണ് ഈ ഉയർച്ച. പുരുഷ ഗാർഹിക തൊഴിലാളികളുടെ പട്ടികയിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. എന്നാൽ രാജ്യത്തെ മൊത്തം പ്രവാസി ഗാർഹിക തൊഴിലാളികളിൽ 44.7 ശതമാനവും ഇന്ത്യക്കാരാണ്. 22.5 ശതമാനം മാത്രമാണ് ഫിലിപ്പീനുകാർ.