രാജ്യത്തെ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുമെന്ന് അഭ്യന്തര മന്ത്രി ശെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്.

0
70

രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് രാജ്യത്തെ നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുമെന്ന് കുവൈറ്റ് പ്രഥമ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്.ആ അണ്ടര്‍സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ ശെയ്ഖ് സാലിം നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് ഉള്‍പ്പെടെ മുതര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാനവും പദവിയും എത്ര ഉയര്‍ന്നതായാലും ആരും നിയമത്തിന് അതീതരല്ലെന്നും ഉപപ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.