കുവൈറ്റ്: രാജ്യത്തെ മുഴുവൻ നിയമലംഘകരെയും കണ്ടെത്തി നാടു കടത്തുമെന്ന മുന്നറിയിപ്പ് നല്‍കി കുവൈറ്റ്. ക്ലീൻ ജലീബ് പദ്ധതിയുടെ ഭാഗമായി ജലീബ് അൽ ഷുവൈക്കിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം നടത്തിയ 38 പേരെ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ മുഴുവൻ നിയമലംഘകരെയും കണ്ടെത്തി പുറത്താക്കുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചിരിക്കുന്നത്.
സ്വന്തം റെഡിഡൻസി പരിധിയിൽ പുറത്തുണ്ടായിരുന്നവരും മറ്റ് സ്പോൺസർക്ക് വേണ്ടിയും ജോലി ചെയ്തിരുന്നവരെയാണ് ജലീബ് അൽ ഷുവൈക്കിൽ നിന്ന് പിടികൂടിയത്. ഇവരെ നാടു കടത്തുമെന്നും ഇവരുടെ സ്പോൺസർമാരെ ബ്ലാക് ലിസ്റ്റിൽ പെടുത്തുമെന്നും അധികൃതര്‍ അറിയിച്ചു.