രാജ്യത്തെ സ്വർണ വിപണി ഉയർന്ന നിലവാരം പുലർത്തുന്നതായി സ്ഥിരീകരിച്ച് വാണിജ്യ മന്ത്രാലയം

0
37

കുവൈത്ത് സിറ്റി: സ്വർണ്ണം, ആഭരണങ്ങൾ, വിലയേറിയ ലോഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വാണിജ്യ പ്രവർത്തനങ്ങളും ബാധകമായ നിയന്ത്രണങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി കർശനമായ മേൽനോട്ട നടപടിക്രമങ്ങൾക്ക് വിധേയമാണെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MOCI) സ്ഥിരീകരിച്ചു. ഗുണനിലവാരത്തിലും സമഗ്രതയിലും ഉയർന്ന നിലവാരം പുലർത്തുന്നത് ഉറപ്പുവരുത്താനാണ് സ്വർണ്ണ വിപണിയിൽ തുടർച്ചയായ പരിശോധനാ കാമ്പയിനുകൾ നടത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. വ്യാജ മുദ്രപ്പത്രങ്ങളുള്ള സ്വർണം പിടികൂടിയതിനെക്കുറിച്ച് സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ച വാർത്തയും മന്ത്രാലയം ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ-ഹരേസ് നിഷേധിച്ചു. ഇത് 2021ൽ നടന്ന സംഭവമാണെന്നും ആ സമയത്ത് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.