രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഹെറോയിൻ പിടികൂടി

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഒന്നര കിലോ ഹെറോയിൻ ക്രിമിനൽ സെക്യൂരിറ്റി സെക്ടറിലെ ആന്‍റി നാർക്കോട്ടിക് ഉദ്യോഗസ്ഥർ പിടികൂടുകയും ഇന്ത്യൻ പ്രവാസിയായ ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. പാകിസ്താനിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചത്. എയർ കാർഗോ പോർട്ടിൽ വെച്ചാണ് അറസ്റ്റിലായത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും തുടർ നടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.