രാജ്യത്തേക്ക് ഹാഷിഷ് കടത്തിയ നാല് പ്രതികൾ പിടിയിൽ

0
70

കുവൈത്ത് സിറ്റി : രാജ്യത്തേക്ക് കടൽമാർഗം മയക്കുമരുന്ന് ഇറക്കുമതി ചെയ്തതിന് നാല് പേരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്.160 കിലോഗ്രാം ഹാഷിഷാണ് കടത്താൻ ശ്രമിച്ചത്. പ്രതികളെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ കോംബാറ്റിംഗ് നാർക്കോട്ടിക്സ്, ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് കോസ്റ്റ് ഗാർഡ് എന്നിവർ ചേർന്നാണ് പിടികൂടിയത്.രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പിടികൂടിയത്.
മറ്റൊരു സംഭവത്തിൽ, ഷുവൈഖ് തുറമുഖം വഴിയുള്ള വലിയ മദ്യക്കടത്ത് ഓപറേഷൻ തടഞ്ഞതായും സുരക്ഷാ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു.