രാജ്യത്ത് അംഗീകൃതമല്ലാത്ത ദ്രവീകൃത ഗ്യാസ് സിലിണ്ടർ റെഗുലേറ്ററുകൾ നിരോധിക്കും

0
74

കുവൈത്ത് സിറ്റി: അംഗീകൃതമല്ലാത്ത ദ്രവീകൃത ഗ്യാസ് സിലിണ്ടർ റെഗുലേറ്ററുകളുടെയും അവയുടെ അനുബന്ധങ്ങളുടെയും ഇറക്കുമതിയും വിതരണവും നിരോധിക്കുന്നതിന് കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനിയുമായി ജനറൽ ഫയർഫോഴ്‌സ് കരാർ പ്രഖ്യാപിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ വർധിപ്പിക്കാനും പൊതുജനക്ഷേമം സംരക്ഷിക്കാനുമാണ് ഈ നീക്കം കൊണ്ട് ലക്ഷ്യമിടുന്നത്. ഫയർ ഡിപ്പാർട്ട്‌മെൻ്റ് ആക്ടിംഗ് ഹെഡ് മേജർ ജനറൽ ഖാലിദ് ഫഹദും കുവൈറ്റ് ഓയിൽ ടാങ്കർ കമ്പനിയിലെ ഫ്ലീറ്റ് ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് യൂസഫ് അൽ-സഖറും തമ്മിൽ ധാരണയിൽ എത്തിയതായി “എക്സ്” പ്ലാറ്റ്ഫോം വഴി അറിയിച്ചു.സ്പെസിഫിക്കേഷനുകൾ പാലിക്കാത്ത ദ്രവീകൃത പെട്രോളിയം ഗ്യാസ് സിലിണ്ടർ റെഗുലേറ്ററുകളും എക്സ്റ്റൻഷനുകളും പ്രത്യേകമായി ലക്ഷ്യമിട്ടു കൊണ്ടാണ് നടപടി.കർശനമായ നടപ്പാക്കൽ ഉറപ്പാക്കാൻ കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനുമായി ഏകോപിപ്പിച്ച് ഈ തീരുമാനം നടപ്പാക്കും. കൂടാതെ, വ്യാജ ഗ്യാസ് ആക്‌സസറികൾ ഉപയോഗിക്കുന്നതിൻ്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് സംയുക്ത മാധ്യമ ബോധവൽക്കരണ കാമ്പയ്‌നുകളും ആരംഭിക്കും. ജീവനും സ്വത്തിനും സംരക്ഷണം നൽകുകയും സാമൂഹിക സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.