കുവൈത്ത് സിറ്റി: : സെൻട്രൽ ജയിലിൽ ആറ് പ്രതികൾക്ക് ക്രിമിനൽ എക്സിക്യൂഷൻ പ്രോസിക്യൂഷൻ വധശിക്ഷ നടപ്പാക്കി. വധിക്കപ്പെട്ടവരിൽ മൂന്ന് കുവൈറ്റ് പൗരന്മാരും രണ്ട് ഇറാനികളും ഒരു പാകിസ്ഥാനിയും ഉൾപ്പെടുന്നു. എന്നാൽ, സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലുള്ള കുവൈറ്റ് യുവതിയുടെ വധശിക്ഷ അവസാന നിമിഷം പിൻവലിച്ചു. ഇരയുടെ അവകാശികൾ ദിയാധനം സ്വീകരിച്ച് മാപ്പ് നൽകിയതിനെ തുടർന്നാണ് വധശിക്ഷ പിൻവലിച്ചത്.