കുവൈറ്റ് സിറ്റി: രാജ്യത്ത് ഇന്ധനങ്ങളുടെ വില പുതുക്കി. വിവിധതരം സബ്‌സിഡികൾ പുനഃപരിശോധിക്കാനുള്ള ധനമന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌ത കമ്മിറ്റിയുടേതാണ് തീരുമാനം. ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെയാണ് പുതുക്കിയ വിലകൾ ബാധകം. ഇതോടെ ഒരു ലിറ്റർ അൾട്രാ ഗ്യാസോലിൻ വില ലിറ്ററിന് 225 ഫിൽസി ൽ നിന്ന് 205 ഫിൽസ് ആയി കുറയും. ഒരു ലിറ്റർ പ്രീമിയം ഗ്യാസോലിൻ – 91 ഒക്ടെയ്ൻ 85 ഫിൽസ്, സ്‌പെഷ്യൽ – 95 ഒക്‌ടേൻ 105 ഫിൽസ് എന്നിങ്ങനെയാണ് സമിതി വില നിശ്ചയിച്ചത്. 3 മാസത്തേക്ക് ഡീസൽ 115 ഫിൽസും മണ്ണെണ്ണ 115 ഫിൽസുമാണ്.