രാജ്യത്ത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ദേശീയ പദ്ധതി

0
46

കുവൈത്ത്: രാജ്യത്ത് തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ദേശീയ പദ്ധതിക്ക് തുടക്കമിട്ടു. കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സും (കെ.എസ്.എച്ച്.ആർ) പബ്ലിക് അതോറിറ്റി ഓഫ് മാൻപവറും സംയുക്തമായതാണ് പദ്ധതിക്ക് തുടക്കമിട്ടത്. തൊഴിൽ നിയമങ്ങൾക്കനുസൃതമായി തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുക, ആവശ്യമായ നിയമപരമായ പിന്തുണ നൽകുക, അവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ സമൂഹത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ മർസൂഖ് അൽ ഒതൈബി പറഞ്ഞു.മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സൂചകങ്ങളിലും റിപ്പോർട്ടുകളിലും കുവൈത്തിൻ്റെ റാങ്കിങ് ഉയർത്തുന്നതിനും മനുഷ്യക്കടത്തിനെ നേരിടുന്നതിനും ഈ പദ്ധതി സംഭാവന ചെയ്യാൻ ശ്രമിക്കുന്നുവെന്ന് അൽ-ഒതൈബി പറഞ്ഞു.