രാജ്യത്ത് വാരാന്ത്യത്തിൽ പൊടിക്കാറ്റും ഉയർന്ന ചൂടും

0
106

കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്തെ ചില പ്രദേശങ്ങളിൽ പരമാവധി താപനില 50 ഡിഗ്രി സെൽഷ്യസ് കവിയാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.പകലും രാത്രിയും വളരെ ഉയർന്ന ചൂടായിരിക്കും അനുഭവപ്പെടുക. വലിയ രീതിയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.ഇത് പൊടിപടലങ്ങൾ ഉയർത്തുകയും ദൃശ്യപരത കുറയ്ക്കുകയും ചെയ്യും. വ്യാഴാഴ്ച മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയിരുന്നു.
വെള്ളിയാഴ്ച കാലാവസ്ഥ വളരെ ചൂടുള്ളതായിരിക്കുമെന്നും നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് ഇടയ്ക്കിടെ ഉണ്ടാകുമെന്നും ഇത് മണിക്കൂറിൽ 12 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച് പൊടിപടലങ്ങൾ സൃഷ്ടിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.