രാജ്യത്ത് വാരാന്ത്യത്തിൽ മഴ

0
42

കുവൈത്ത് സിറ്റി: കുവൈറ്റിൽ വാരാന്ത്യത്തിൽ ചില സമയങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (എംഡി) അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആരംഭിക്കുന്ന മഴ ശനിയാഴ്ച രാവിലെ വരെ ഇടവിട്ട് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്ത് ന്യൂനമർദ്ദമാണെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ-അലി പറഞ്ഞു. കുറഞ്ഞ താപനില 7 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.