കുവൈത്ത് സിറ്റി: സാമ്പത്തിക ആനുകൂല്യങ്ങളിൽ നിന്ന് പ്രയോജനം നേടാൻ ശ്രമിക്കുന്ന ജീവനക്കാരുടെയും തത്തുല്യ തസ്തികകളിലുള്ളവരുടെയും വിരമിക്കൽ തിരഞ്ഞെടുക്കുന്നവരുടെയും എണ്ണം കുതിച്ചുയരുന്നു. 2023 അവസാനത്തോടെ മിനിമം റിട്ടയർമെന്റ് പെൻഷൻ വർധിപ്പിക്കാനുള്ള നിയമത്തിന് അംഗീകാരം ലഭിച്ചതിനെത്തുടർന്നാണിത്. വിരമിക്കൽ അപേക്ഷകളിൽ ഗണ്യമായ വർധനയുണ്ടായതായി വിദ്യാഭ്യാസ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. റിട്ടയർമെന്റ്റ് പെൻഷൻ അപേക്ഷകൾ 2,000 കടന്നതായി വിദ്യാഭ്യാസ മന്ത്രാലയത്തിനുള്ളിലെ വൃത്തങ്ങൾ അറിയിച്ചു. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മാത്രം 900 വിരമിക്കൽ അപേക്ഷകളാണ് ലഭിച്ചത്.