കുവൈത്ത് സിറ്റി : രാജ്യത്തെ സുരക്ഷ വർധിപ്പിക്കുന്നതിന് ഭാഗമായി പ്രമുഖ ഷോപ്പിംഗ് മാളിൽ എല്ലാം സുരക്ഷാ സേനയെ വിന്യസിക്കുന്നു. 360 അവന്യൂ ഷോപ്പിംഗ് മാളുകളിൽ ആണ് പെട്രോളിങ്ങിനായി സേനയെ വിന്യസിക്കുന്നത്. ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ വർധിച്ചു വരുന്നതും മാളുകളിൽ നേരത്തെ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രാലയത്തിൻ്റെ തീരുമാനം.