ഇസ്ലാമാബാദ്:തൻ്റെ അനാരോഗ്യം
മുൻനിർത്തി രാജ്യദ്രോഹക്കേസിൽ
വിചാരണ മാറ്റിവെക്കണമെന്ന മുൻ
സൈനിക മേധാവി ജനറൽ പർവേസ്
മുഷ്റഫിൻ്റെ അപേക്ഷ പാകിസ്ഥാൻ
കോടതി തള്ളി.മാത്രമല്ല മുഷ്റഫിൻ്റെ
അസാന്നിധ്യത്തിൽ കേസിൽ വിധി
തീർപ്പാക്കാനാണ് പ്രത്യേക കോടതി
തീരുമാനം എടുത്തത്. ആവർത്തിച്ച്
കോടതിയിൽ ഹാജരാവാത്തതിന്
മുഷ്റഫ് നിരത്തിയ വാദങ്ങൾ ജസ്റ്റിസ്
താഹിറ സഫ്ദർ അധ്യക്ഷയായ മൂന്നംഗ
ബെഞ്ച് തള്ളുകയായിരുന്നു.
2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ
പ്രഖ്യാപിച്ചതിനാണ് മുഷ്റഫിനെതിരെ
മുൻ സർക്കാർ 2013-ൽ ഹർജി
നൽകിയത്.ഈ സമയത്ത്
ചികിത്സക്കായി മുഷ്റഫ് ദുബായിലേക്ക്
കടന്നതോടെ വിചാരണ നടപടികൾ
കാര്യക്ഷമമായി നടന്നില്ല.വീഡിയോ
കോൺഫറൻസിലൂടെ വിചാരണ
നടത്തണമെന്ന ആവശ്യവും കോടതി
നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
കേസിൽ ജൂൺ 27നാണ് അടുത്ത
വാദം കേൾക്കുന്നത്.