രാജ്യദ്രോഹക്കുറ്റം: പാക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ

0
26

ഇസ്ലാമാബാദ്: പാക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫിന് വധശിക്ഷ. പെഷാവർ പ്രത്യേക കോടതിയിലെ മൂന്നംഗ ബെഞ്ചാണ് വധശിക്ഷ വിധിച്ചത്. ചീഫ് ജസ്റ്റിസ് വഖാർ അഹ്മദ് സേതിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് രാജ്യദ്രോഹക്കേസിൽ ശിക്ഷാവിധി പ്രഖ്യാപിച്ചതെ00ന്നാണ് പാക് മാധ്യമങ്ങളെ ഉദ്ദരിച്ചുള്ള റിപ്പോർട്ടുകളെത്തുന്നത്.

2007 ൽ പാക് ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവത്തിൽ മുഷറഫ് കുറ്റക്കാരനാണെന്ന് കോടതി 2014 ൽ തന്നെ വിധിച്ചിരുന്നു. അറസ്റ്റ് ഭയന്ന് നാടുവിട്ട ഇദ്ദേഹം 2016 മുതൽ ദുബായിലാണ് കഴിയുന്നത്. എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഭരണഘടന വിരുദ്ധമാണെന്നുമാണ് മുഷാറഫ് വാദിക്കുന്നത്. തനിക്കെതിരായ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും സമർപ്പിച്ചിരുന്നു.