രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31വരെ നീട്ടി

0
21

ഇന്ത്യയിൽ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ഡിസംബര്‍ 31വരെ നീട്ടി .കോവിഡ് നിയന്ത്രണങ്ങള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നീട്ടിയ സാഹചര്യത്തിലാണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ്റെ നടപടി.
എന്നാലിത് വന്ദേ ഭാരത് സര്‍വീസുകളെ ബാധിക്കില്ല
എയര്‍ ബബിള്‍ കരാറിന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളിലേയ്ക്ക് ഏര്‍പ്പെടുത്തുന്ന പ്രത്യേക സര്‍വീസുകളും തുടരും. കാര്‍ഗോ സര്‍വീസുകള്‍ക്കും നിയന്ത്രണമില്ല. അതേസമയം ബബിൾ കരാറിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രാവിമാനങ്ങൾ ക്കുള്ള വിലക്കാണ് സർക്കാർ നീട്ടിയത്. യുഎഇ സൗദി ഉൾപ്പെടെ 18 രാജ്യങ്ങളുമായാണ് നിലവിൽ ഇന്ത്യ കരാറിലേർപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ മാർച്ച് 23 മുതൽ ആയിരുന്നു
ഇന്ത്യയിൽ വിമാനയാത്ര വിലക്ക് ഏർപ്പെടുത്തിയത്.