രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഹോം ഡെലിവറി ബൈക്കുകൾക്ക് നിരോധനം വരുന്നു

0
53

കുവൈത്ത് സിറ്റി : രാജ്യത്ത് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഡെലിവറി ബൈക്കുകളുടെ പ്രവർത്തനത്തിന് ആഭ്യന്തര മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. 2024 ജൂൺ 23 മുതൽ ഓഗസ്റ്റ് 31 വരെയാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്നത്. നിർദേശം ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. മോട്ടോർ സൈക്കിൾ റൈഡർമാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നടപടി.