രാഷ്ട്രീയ ഫാസിസത്തേക്കാൾ ഭയപെടേണ്ടത്ത് സാംസ്കാരിക ഫാസിസം- ഹമീദ് വാണിയമ്പലം

0
11

കുവൈത്ത് സിറ്റി: രാജ്യത്തെ മതേതര മൂല്യങ്ങളെയും ഭരണഘടനയെയും വെല്ലുവിളിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം നടത്തുന്ന സാംസ്കാരിക അധിനിവേശങ്ങൾ ഏറെ അപകടകരമാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. രാഷ്ട്രീയ ഫാസിസത്തിൻ്റെ കടന്നു വരവ് വളരെ പ്രകടമായിരിക്കുമ്പോൾ സാംസ്ക്കാരിക ഫാസിസത്തിൻ്റെ കടന്നു കയറ്റം തിരിച്ചറിയാൻ കാലങ്ങൾ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പ്രവാസി വെൽഫെയർ കുവൈത്ത് സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം മതന്യൂനപക്ഷങ്ങൾക്ക് ഏറെ ഭീഷണിയായി മാറിയിരിക്കുന്നു . ഇനി ഭരണം മാറിയാൽ പോലും ഫാസിസത്തിന്റെ പിടിയിൽ നിന്ന് രാജ്യത്തിന് മുക്തമാകാൻ സാധിക്കാത്ത വിധം ലജിസ്ലേറ്റിവിലും ജുഡീഷ്യയിലും പിടിമുറുക്കിയ കൾച്ചറൽ ഫാസിസത്തിന്റെ അധിനിവേഷം ഏറെ ഗൗരവത്തോടെ കാണണമെന്നും ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മേളന പ്രമേയം സെക്രട്ടറി അൻവർ ഷാജി അവതരിപ്പിച്ചു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ കുവൈത്തിലെ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ വ്യക്തിത്വങ്ങളായ ശരീഫ് പിടി, ഫൈസൽ മഞ്ചേരി, അഫ്സൽ ഖാൻ. അബ്ദുൽ അസീസ് മാട്ടൂൽ എന്നിവർ സംബന്ധിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡണ്ട് ലായിക്ക് അഹമ്മദ് അധ്യക്ഷനായിരുന്നു . ജനറൽ സെക്രട്ടറി റസീന മുഹിയുദ്ധീൻ സ്വാഗതമാശംസിച്ചു . ജനറൽ സെക്രട്ടറി രാജേഷ് മാത്യു നന്ദി പ്രകാശിപ്പിച്ചു.