രാഹുൽ ഗാന്ധിയുടെ പ്രളയകാലത്തെ സഹായം “നശിപ്പിച്ച് ” കോൺഗ്രസ് നേതൃത്വം

0
31

നിലമ്പൂർ: പ്രളയദുരിതം നേരിട്ട നിലമ്പൂരിൽ വിതരണം ചെയ്യാൻ വയനാട് എം.പി രാഹുൽ ഗാന്ധി നൽകിയ അവശ്യവസ്തുക്കൾ കെട്ടിക്കിടന്ന് നശിച്ചു. ഭക്ഷ്യക്കറ്റിലെ അരി ഉൾപ്പടെയുള്ളവ പുഴുവരിച്ച നിലയിലായിരുന്നു. കോൺഗ്രസ്സ് നിലമ്പൂർ മുനിസിപ്പൽ കമ്മറ്റിക്ക് നൽകിയ ഭക്ഷ്യധാന്യങ്ങളാണ് നശിച്ചത്.
നിലമ്പൂർ പഴയ നഗരസഭാ കെട്ടിടത്തിനടുത്ത് വാടക മുറിയിലാണ് സാധനങ്ങൾ കെട്ടിക്കിടന്നത്. കടമുറി വാടകയ്ക്ക് എടുക്കാൻ വന്നവർ തുറന്നപ്പോഴാണ് കോൺഗ്രസ് നേതാക്കളുടെ മനസ്സാക്ഷി ഇല്ലായ്മ പുറത്ത് വന്നത്. നൂറ് കണക്കിന് വയറുകൾക്ക് ആശ്വാസം നൽകേണ്ട ഭക്ഷ്യ വസ്തുക്കൾ കടമുറിക്കുള്ളിൽ കിടന്ന് നശിച്ചു.
പാവപ്പെട്ടവനോടുള്ള കോൺഗ്രസിന്റെ കപട ‘സ്നേഹത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. പാവപ്പെട്ടവർക്കുള്ള ഭക്ഷ്യ ധാന്യങ്ങൾ നശിപ്പിച്ച് കളഞ്ഞ കോൺഗ്രസ് ജനങ്ങളോട് മാപ്പ് പറയണമെന്ന് സി പി എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.