കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ ബുധനാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും. തിരുനെല്ലി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരിക്കും രാഹുൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിക്കുക. ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ രാഹുൽ പ്രസംഗിക്കും. രാവിലെ ഒമ്പതുമണിയോടെയായിരിക്കും രാഹുൽ തിരുനെല്ലിയിലെത്തുക.