കുവൈത്ത് സിറ്റി: കുവൈറ്റ് പൗരത്വം റദ്ദാക്കിയ സ്ത്രീകൾക്ക് ജോലി നിലനിർത്താനും ശമ്പളം ലഭിക്കുന്നത് തുടരാനും കഴിയുമെന്ന് അധികൃതർ. കുവൈറ്റ് പൗരത്വം പിൻവലിച്ച കുവൈറ്റിലെ പുരുഷൻമാരുടെ ഭാര്യമാർ, വിവാഹമോചിതർ, വിധവകൾ എന്നിവർക്ക് ജോലിയിൽ തുടരുമെന്നും അതേ ശമ്പളം തുടർന്നും ലഭിക്കുമെന്നും കുവൈറ്റ് ആക്ടിംഗ് പ്രധാനമന്ത്രിയും പ്രതിരോധ, ആഭ്യന്തര മന്ത്രിയുമായ ഫഹദ് അൽ യൂസഫ് പറഞ്ഞു. ആ സ്ത്രീകൾ വിരമിച്ചാൽ അവർക്ക് പെൻഷൻ തുടർന്നും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃതമായി കുവൈറ്റ് പൗരത്വം നേടിയ വിദേശികളുടെ നിരവധി കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിയമവിരുദ്ധരായ ചില പൗരന്മാരെ കോടതിയിൽ ഹാജരാക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു.