കുവൈത്ത് സിറ്റി : കുവൈത്ത് കേരള സ്റ്റാര്‍ സംഘടടിപ്പിച്ച റമദാന് ഏകദിന ഓപ്പണ്‍ സെവന്‍സ് ടൂര്‍ണമെന്റിൽ എഫ് സി മിഷ്രിഫ് വിജയികളായി. ആവേശകരമായ ഫൈനലിൽ ആഫ്രിക്കൻ കരുത്തുമായി വന്ന മാലി എഫ് സി യെ പെനാൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് എഫ് സി മിഷ്രിഫ് കപ്പിൽ മുത്തമിട്ടത്. മാലി,ഐവറികോസ്റ്റ്, നേപ്പാള്‍, സിറിയ, കുവൈത്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ കളിക്കാര്‍ അണിനിരന്ന ടൂര്‍ണമെന്റില്‍ ആവേശകരമായ പ്രകടനമാണ് കാഴ്ചവച്ചത്. വിജയികൾക്ക് കെഫാക് പ്രസിഡണ്ട് ബിജു ജോണി, ജയ്സൽ ഫോർ ലൈൻ സലീം കൂളന്റ്, കേഫാക് ട്രഷറർ തോമസ് കെഫാക് എംസി മെമ്പർമാർ കുവൈത്ത് കേരള സ്റ്റാർസ് ഭാരവാഹികൾ എന്നിവർ ട്രോഫികളും ക്യാഷ് അവാർഡും വിതരണം ചെയ്തു ടൂർണമെന്റ് ലെ ടോപ് സ്കോററായി യൂനുസ് (ഫഹാഹീൽ ബ്രദേഴ്സ്) ബെസ്റ്റ് ഗോൾ കീപ്പർ ഷൈജൽ ( എഫ് സി മിഷരിഫ് ) ബെസ്റ്റ് പ്ലെയർ ഇമ്മാനുവൽ (മാലി എഫ് സി ) ബെസ്റ്റ് ഡിഫൻഡർ യഹിയ ( മാലി എഫ് സി ) എന്നിവരെ തിരഞ്ഞെടുത്തു.