കുവൈറ്റ് സിറ്റി : കുവൈത്തിൽ റമദാൻ മാസത്തിലെ സ്കൂൾ പ്രവർത്തന സമയം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ ആക്ടിംഗ് കമ്മീഷണറും അണ്ടർ സെക്രട്ടറിയുമായ മൻസൂർ അൽ ദാഫിരിയാണ് പുതിയ സമയക്രമം സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. കിന്‍റർഗാർട്ടനുകളിൽ രാവിലെ 9:40ന് പ്രവർത്തനം ആരംഭിച്ച് ഉച്ചയ്ക്ക് 1:10ന് അവസാനിക്കും. എലിമെന്ററി വിഭാഗത്തിൽ രാവിലെ 9:40 മുതൽ ഉച്ചയ്ക്ക് 1:45 വരെയായിരിക്കും പ്രവർത്തന സമയം. ഇന്റർമീഡിയറ്റ് ഘട്ടത്തിൽ രാവിലെ 9:20 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയായിരിക്കും ക്ലാസുകൾ. സെക്കൻഡറി ഘട്ടത്തിൽ രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ശേഷം 2:10 വരെയാണ് പ്രവർത്തന സമയം.