കുവൈത്ത്‌സിറ്റി: തനിമ കുവൈത്തിന്റെ ഇഫ്താർ സംഗമം ആയ സൗഹൃദത്തനിമ 2025 യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും സാമൂഹികസന്ദേശം ഉൾകൊണ്ടുകൊണ്ട് സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ള പൗരപ്രമുഖർ, തനിമ ഉപദേശകസമിതി അംഗങ്ങൾ പങ്കെടുത്തു. സൗഹൃദത്തനിമ കൺവീനർ ജിയോമോൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിമ സീനിയർ കോർ അംഗം ബാബുജി ബത്തേരി സ്വാഗതവും തനിമ ജെനറൽ കൺവീനർ ജോജിമോൻ തോമസ് ആമുഖപ്രസംഗവും നടത്തി. ഫാദർ ഡോ: ബിജു ജോർജ്ജ്, വിപീഷ് തിക്കൊടി എന്നിവർ സാമൂഹിക സന്ദേശം കൈമാറി. അൽ അമീൻ സുല്ലമി റമദാൻ സന്ദേശം നൽകി.
വനിതാദിനത്തിന്റെ പ്രാധാന്യത്തിൽ, ഏഷ്യൻ ടഗ് ഓഫ് വാർ ഫെഡറേഷന്റെ മാഗസിൻ ചീഫ് എഡിറ്റർ ആയി നിയമിതയായ പെൺതനിമ കൺവീനർ ഉഷാ ദിലീപിനെ ആദരിച്ചു. കുവൈറ്റിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന അർപ്പിത ആൻ ജോജി, ഡെൻസെൽ ഡൊമിനിക്, ഇമ്മാനുവേൽ ജോസഫ് ജിയൊ, നോയൽ തോമസ് അലക്സ്, പ്രണവ് ശിവകുമാർ എന്നീ കുട്ടിത്തനിമാംഗങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കൈമാറി. തുടർന്ന് സൗഹൃദത്തനിമ ജോയന്റ് കൺവീനർ ബിനോയ് എബ്രഹാം നന്ദി അറിയിച്ചു. തനിമ അഡ്വൈസറി അംഗങ്ങൾ ആയ BEC exchange CEO മാത്യു വർഗീസ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ് CEO ഡോ. ഹംസ പയ്യന്നൂർ, മലബാർ ഗോൾഡ് ആന്റ് ഡയമന്റ്സ് റീജിയണൽ മാർക്കറ്റിംഗ് ഹെഡ് അഫ്സൽ ഖാൻ എന്നിവർ സന്നിഹിതരായിരുന്നു. പ്രൊഗ്രാം കൺവീനർ ജേകബ് വർഗ്ഗീസ് , ഡൊമിനിക്ക് ആന്റണി എനിവർ പരിപാടികൾ ഏകോപിപ്പിച്ചു.