റിഗ്ഗയ് യൂണിറ്റുകൾ സംയുക്തമായി പ്രവാസി ക്ഷേമനിധി ക്യാംപയിൻ സംഘടിപ്പിച്ചു

0
11

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റ്, റിഗ്ഗയ് യൂണിറ്റുകൾ സംയുക്തമായി പ്രവാസി ക്ഷേമനിധി ക്യാംപയിൻ സംഘടിപ്പിച്ചു. റിഗ്ഗയ്, റിഗ്ഗയ് എ, കെ ആർ എച്ച് യൂണിറ്റുകൾ സിംഫണി ഹാളിൽ സംഘടിപ്പിച്ച ക്യാംപയിൻ എ യൂണിറ്റ് കൺവീനർ അനസ് ഹുസൈന്റെ അധ്യക്ഷതയിൽ കല കുവൈറ്റ് പ്രസിഡന്റ് മാത്യു ജോസഫ് ഉദ്ഘാടനം ചെയ്തു. കല കുവൈറ്റ് വൈസ് പ്രസിഡന്റ് പ്രവീൺ പി വി, കേന്ദ്ര കമ്മിറ്റി അംഗം ശങ്കർ റാം എന്നിവർ വിവിധങ്ങളായ പ്രവാസി പദ്ധതികളെ കുറിച്ച് സംസാരിച്ചു. മേഖല പ്രസിഡന്റ് അബ്ദുൽ നിസാർ വേദിയിൽ സന്നിഹിതനായിരുന്നു. കേന്ദ്ര-മേഖല കമ്മിറ്റി അംഗങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള പ്രവാസി ക്ഷേമനിധി, നോർക്ക ഐഡന്റിറ്റി കാർഡ്, നോർക്ക ഇൻഷുറൻസ് തുടങ്ങിയ ക്ഷേമ പദ്ധതികളിൽ ക്യാംപയിൻ വഴി നൂറോളം പേർ അംഗത്വമെടുത്തു.  റിഗ്ഗയ് യൂണിറ്റ് ജോയിന്റ് കൺവീനർ ഷെമീർ സ്വാഗതം ആശംസിച്ച ചടങ്ങിന് കെ ആർ എച്ച് യൂണിറ്റ് കൺവീനർ രവി ചന്ദ്രവയൽ നന്ദി പറഞ്ഞു.