റിയൽ എസ്റ്റേറ്റ് വാടക കേസുകൾക്കായി പുതിയ ഇലക്ട്രോണിക് പ്ലാറ്റ്ഫോം

0
126

കുവൈത്ത് സിറ്റി: റിയൽ എസ്റ്റേറ്റ് വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ, വിധികൾ, എക്സിക്യൂട്ടീവ് ഉത്തരവുകൾ എന്നിവ സംഭരിക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം അവതരിപ്പിച്ച് നീതിന്യായ മന്ത്രാലയം. തർക്കപരിഹാരം ലളിതമാക്കുക, നടപ്പാക്കൽ പ്രശ്നങ്ങൾ പരിഹരിക്കുക, അതുവഴി റിയൽ എസ്റ്റേറ്റ് വാടകയിൽ സുഗമമായ വാണിജ്യ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. പുതിയ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിന് പുറമേ, ക്രിമിനൽ നടപടികളുടെയും വിചാരണകളുടെയും നിയമത്തിൽ നിയമനിർമ്മാണ ഭേദഗതി വരുത്തിയതായി നീതിന്യായ മന്ത്രിയും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രിയുമായ ഡോ. മുഹമ്മദ് അൽ വാസ്മി അറിയിച്ചു. ഈ ഭേദഗതി പ്രകാരം നിയമലംഘനം, കുറ്റകൃത്യങ്ങൾ എന്നിവയ്ക്കുള്ള അപ്പീൽ കാലയളവ് 20-ൽ നിന്ന് 30 ദിവസത്തേക്ക് നീട്ടി ലഭിക്കും. ഇത് ഉടനടി പ്രാബല്യത്തിൽ വരും.