റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള ജേഴ്സി പ്രകാശനം ചെയ്തു

0
30

കുവൈറ്റ് സിറ്റി: റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബിന്റെ പുതിയ സീസണിലേക്കുള്ള (2024-2025) ജേഴ്സി പ്രകാശനം ചെയ്തു. സാല്മിയയിൽ ടീം ക്യാപ്റ്റൻ വിപിൻ രാജേന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ ക്ലബ്ബിന്റെ രക്ഷാധികാരി ബി.എസ് പിള്ളയ്ക്ക് ജേഴ്സി നല്‍കിയാണ് പ്രകാശനം ചെയ്തത്. ക്രിക്കറ്റ് ഒരു പാഷന്‍ ആണെന്നും ആ പാഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ക്ലബ്ബിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുവാന്‍ പറ്റുകയുള്ളുവെന്നും ഉദ്ഘാടനവേളയിൽ ബി എസ് പിള്ള അഭിപ്രായപ്പെട്ടു. ടീമിന്റെ വളര്‍ച്ചയെ കുറിച്ച് വിശദീകരിച്ച അദ്ദേഹം ടീം കൈവരിച്ച നേട്ടങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഇസുസു, യു എ ഇ എക്സ്ചേഞ്ച്, കൂത്ത് അൽ വത്താൻ,കുവൈറ്റ് എഡ്യൂക്കേഷണൽ സെന്റർ,ആഡോണാ ബ്യൂട്ടി ബാർ, ജൽബൂത് അൽ കുവൈറ്റ്, ന്യൂ റോയൽ സെന്റർ എന്നിവർ ചേർന്നാണ് ഈ സീസണിലെ ജേഴ്‌സി ടീമിനായി സ്‌പോണ്‍സര്‍ ചെയ്തത്. ചടങ്ങിൽ ക്ലബ് മാനേജ്മന്റ് കമ്മിറ്റി അംഗമായ ജോയ്‌സ് ജോസഫ്,അരുൺ തങ്കപ്പൻ,റിജോ പൗലോസ്, ആദർശ് പറവൂർ,ക്ലബ് വൈസ് പ്രസിഡന്റ് ലിജു മാത്യൂസ്, ടീം വൈസ് ക്യാപ്റ്റൻ ജയേഷ് കൊട്ടോള, ക്ലബ് അംഗങ്ങളായ രഞ്ജിത് കുന്നുംപുറത്തു ,രാഹുൽ പാച്ചേരി,വിജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ ക്ലബ് സ്‌പോൺസർഷിപ് കമ്മിറ്റി കൺവീനർ ബിപിൻ ഓമനക്കുട്ടൻ സ്വാഗതവും യൂണിഫോം കൺവീനർ അരുൺ കൃഷ്ണ നന്ദിയും പറഞ്ഞു.