ലിജി ഗംഗാധരന്റെ നിര്യാണത്തിൽ മലയാളീസ് ആൻഡ് കൾച്ചറൽ അനുശോചനം

0
25
കുവൈറ്റ് സിറ്റി:
കുവൈറ്റ് പ്രവാസി മലയാളിയും ചെന്നൈയിൽ കുടുംബസമേതം താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരന്റെ (40) നിര്യാണത്തിൽ മലയാളീസ് ആൻഡ് കൾച്ചറൽ, ഓർഗനൈസേഷനു വേണ്ടി (മാകോ ) രക്ഷാധികാരി ബാബു ഫ്രാൻസീസ്, പ്രസിഡന്റ് ജോൺ മാത്യു, ജനറൽ സെക്രട്ടറി മാക്സ് വെൽ ഡിക്രൂസ് എന്നിവർ അനുശോചനം അറിയിച്ചു.
മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ന്റെ,, സജീവ പ്രവർത്തകയായിരുന്ന പ്രിയ എന്ന് വിളിക്കുന്ന ലിജി ഗംഗാധരൻ മാകോയുടെ മുൻ എക്സിക്യൂട്ടീവ് അംഗവും കുവൈറ്റിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു. ചികിത്സയിലിരിക്കെ കുവൈറ്റിൽ മരണപ്പെട്ട ലിജി ഗംഗാധരന് രണ്ട് മക്കളുണ്ട്. കുടുബാംഗങ്ങുടെയും ബന്ധുമിത്രാദികളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നതായി മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.