കുവൈത്ത് സിറ്റി: മയക്കുമരുന്ന് വിൽക്കാൻ ശ്രമിച്ച ജോർദാനിയൻ പ്രവാസി പിടിയിലായി. മയക്കുമരുന്നുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിലാണ് ലിറിക്ക ഗുളികകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ അധികൃതരുടെ പിടിയിലാകുന്നത്. ഇയാളിൽ നിന്നും ഏകദേശം 500 തരം സൈക്കോ ആക്ടീവ് ഗുളികകൾ കണ്ടെത്തി. ഇയാളെയും കണ്ടുകെട്ടിയ സാധനങ്ങളും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.