ലുലു എക്സ്ചേഞ്ചിന്റെ 25ാം ബ്രാഞ്ച് പ്രവർത്തനം തുടങ്ങി

0
27

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ധനകാര്യ സേവന ദാതാക്കളായ ലുലു എക്സ്ചേഞ്ച് പ്രവർത്തനം വ്യാപിപ്പിക്കുന്നു. കമ്പനിയുടെ 25ാം മത് ബ്രാഞ്ച് പ്രവർത്തനം തുടങ്ങി. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജ് ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു. വരും വർഷം 2021 മികച്ചതായിരിക്കും എന്നതിൻറെ സൂചനയാണ് പുതിയ ധനകാര്യ സ്ഥാപനം ആരംഭിക്കുന്ന അതിലൂടെ പ്രവാസികൾക്കും സാമ്പത്തിക മേഖലയ്ക്കും ലഭിക്കുന്നതെന്ന് സിബി ജോർജ് പറഞ്ഞു.

ഫഹാഹീലിലെ അൽ ഹസൻ കോംപ്ലക്സിലാണ് 25ാം മത് ബ്രാഞ്ച് തുടങ്ങിയത്. ഫഹാഹീലിലെ തന്നെ മൂന്നാമത് ബ്രാഞ്ച് ആണ് ഇത്. രാജ്യവ്യാപകമായി ലുലു എക്സ്ചേഞ്ച്ന്റ്‌നെ ശൃംഖലകളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണിത്.
ഓൺലൈനായി നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഇൻറർനാഷണൽ ചെയർമാൻ എം എ യൂസഫലി, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് എന്നിവർ പങ്കെടുത്തു.

കുവൈത്തിലാകമാനം സ്​ട്രാറ്റജിക്​ നെറ്റ്​വർക്ക്​
സ്ഥാപിക്കാൻ ലുലു എക്​സ്​ചേഞ്ച്​ പ്രതിജ്​ഞാബദ്ധമാണെന്നും കുവൈത്തിലെ വാണിജ്യ ഇടപാടുകളുടെ വലിയൊരു ഭാഗം നടക്കുന്ന ഫഹാഹീലിൽ പുതിയ ബ്രാഞ്ച്​ സ്ഥാപിച്ചത്​ ജനങ്ങൾക്ക്​ ഉപകാരപ്രദമാവുമെന്നും ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പി​​െൻറ ആഗോളതലത്തിലെ 222ാമത്​ ശാഖയാണു ഇതെന്നും ഇൗ വെല്ലുവിളി നിറഞ്ഞ വർഷത്തിൽ ശ്രദ്ധേയമായ നേട്ടമാണിതെന്നും കൂടുതൽ ശാഖകൾ തുറന്ന്​ ഉപഭോക്​താക്കൾക്ക്​ ഏറ്റവും മികച്ച സേവനം നൽകാനാണ്​ ശ്രമിക്കുന്നതെന്നും ലുലു ഫിനാൻഷ്യൽ ​ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്​ടർ അദീബ്​ അഹമ്മദ്​ പറഞ്ഞു.
നിലവിൽ കുവൈത്തിൽ ലുലു എക്സ്ചേഞ്ചിനു
ഫഹാഹീലിൽ മൂന്നും എഗേല, അൽറായ്​, മിർഗബ്​ദജീജ്​, മുബാറകിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒാരോന്നും ജഹ്​റ, മംഗഫ്​, സാൽമിയ,
അബ്ബാസിയ എന്നിവിടങ്ങളിൽ രണ്ടും ഫർവാനിയ, മഹ്​ബൂല എന്നിവടങ്ങളിൽ നാലും ശാഖകളാണ് പ്രവർത്തിക്കുന്നത്‌.