കുവൈത്ത് സിറ്റി: വൈവിധ്യങ്ങളുടെ ആഘോഷമായി ലുലു ഹൈപ്പർമാമാർക്കറ്റിൽ ദക്ഷിണാഫ്രിക്ക ഫെസ്റ്റ്. ‘ലുലു പ്രൗഡലി ദക്ഷിക്ഷിണാഫ്രിക്ക- 2024’എന്ന പേരിലുള്ള ഫെസ്റ്റ് ലുലു അൽ ഖുറൈൻ ഔട്ട്ലറ്റിൽ കുവൈത്തിലെ ദക്ഷിണാഫ്രിക്കൻ അംബാസഡർ മനേലിസി ഗെംഗെ ഉദ്ഘാടനം ചെയ്തു. ലുലു കുവൈത്ത് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുത്തു. ജൂലൈ 16 വരെ കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റിലെ എല്ലാ ഔട്ട്ലറ്റുകളിലുമായി നടക്കുന്ന ഫെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ഇനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിലെ ഐക്കണിക് ലാൻഡ് മാർക്കുകളും മനോഹരമായ അലങ്കാരങ്ങളും ഡിസ്പ്ലേകളും ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ഉൽപന്നങ്ങളുടെ വിശാലമായ ശ്രേണിയിൽ അവിശ്വസനീയമായ ഓഫറുകളും കിഴിവുകളും ഫെസ്റ്റിന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കൾക്ക് ബ്ലൂ ഡയമണ്ട് ബദാം, പ്രഭാതഭക്ഷണ ധാന്യങ്ങൾ, ബിസ്ക്കറ്റ്, സോസുകൾ, ഫ്രൂട്ട് ജ്യൂസുകൾ, മസാലകൾ തുടങ്ങിയ ജനപ്രിയ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ സ്വന്തമാക്കാം. ദക്ഷിണാഫ്രിക്കൻ രുചിവൈവിധ്യങ്ങളുമായി ഫുഡ് സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.